22
Feb 2025
Tue
22 Feb 2025 Tue
Javed Akhtar trolled for his Kohli praise and he hits back in style

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ സെഞ്ച്വറി നേടിയ വിരാട് കോലിയെ പ്രശംസിച്ചതിന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം. എന്നാല്‍ വായടിപ്പിക്കുന്ന മറുപടി നല്‍കി തിരിച്ചടിച്ച് ജാവേദ് അക്തര്‍. വിരാട് കോലി സിന്ദാബാദ്. തങ്ങളെല്ലാം താങ്കളെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്ന ജാവേദ് അക്തറിന്റെ എക്‌സിലെ കുറിപ്പിനു കീഴിലായിരുന്നു അവഹേളന പോസ്റ്റ്. ഇന്ന് സൂര്യനെവിടെയാണ് ഉദിച്ചത്. താങ്കള്‍ക്ക് ഉള്ളില്‍ മുറിപ്പെട്ടുകാണും എന്നായിരുന്നു പാകിസ്താനെ തോല്‍പ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്ന കോലിയെ പ്രസംശിച്ച ജാവേദ് അക്തറിനെ പ്രഫസര്‍ സഹബ് എന്ന എക്‌സ് അക്കൗണ്ട് ഉടമ പരിഹസിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകനെ, നിന്റെ മുത്തച്ഛന്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കുമ്പോള്‍ ഞാന്‍ നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലിലും കാലാപാനിയിലും പോരാടുകയായിരുന്നു. എന്റെ സിരകള്‍ പേറുന്നത് ദേശഭക്തരുടെ ചോരയാണ്. നിന്റേത് ബ്രിട്ടീഷ് സേവകരുടേതും. ഈ വ്യത്യാസം മറക്കരുത് എന്നായിരുന്നു ജാവേദ് അക്തര്‍ ഈ ട്വീറ്റിനു നല്‍കിയ മറുപടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക