തേഞ്ഞിപ്പലം: അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2025-29 കാലയളവിലേക്കുള്ള വൈസ് പ്രസിഡന്റായി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ തിരഞ്ഞെടുത്തത്.
|
നിലവില്‍ സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റാണ്. റീജന്‍സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും മാനേജിങ് ഡയറക്ടറാണ്. എസ്.എസ്.എം. പോളിടെക്‌നിക്കിന്റെ ഭരണസമിതി അധ്യക്ഷനുമായ അദ്ദേഹം കല്‍പകഞ്ചേരി സ്വദേശിയാണ്. ഭാര്യ: മിന്നത്ത് അന്‍വര്‍ അമീന്‍. മക്കള്‍: ഡോ. ഫിദ അന്‍ജും ചേലാട്ട്, നിത അന്‍ജും ചേലാട്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


