23
Mar 2025
Thu
23 Mar 2025 Thu
Lorry carrying chemicals hits bike in Chalakudy, catches fire; biker burns to death

തൃശൂര്‍: ചാലക്കുടിയില്‍ കെമിക്കല്‍ വസ്തുക്കള്‍ അടങ്ങിയ ലോറി ബൈക്കിലിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ വെന്തുമരിച്ചു. വി.ആര്‍ പുരം ഞാറക്കല്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയേടെ പോട്ട ആശ്രമം സിഗ്‌നലില്‍ ആണ് ബൈക്കും ലോറിയും കൂട്ടിയിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബൈക്ക് ലോറിയില്‍ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാസവസ്തു കയറ്റി വരികയായിരുന്നു ലോറി. ഇടിച്ചതിന് പിന്നാലെ ലോറിയിലെ രാസവസ്തുവിന് തീപ്പിടിക്കുകയും ലോറി കത്തിനശിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് നിരങ്ങി നീങ്ങിയ സ്കൂട്ടർ റോഡിലുരസിയാണ് ലോറിയ്ക്ക് തീപിടിച്ചത്. ലോറിക്ക് തീപ്പിടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ലോറി ഇടിച്ചശേഷം ബൈക്കിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്.

ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

A biker died after a lorry carrying chemicals hit his bike and caught fire in Chalakudy. The deceased has been identified as Aneesh (40), son of Ashokan of VR Puram Njarakkal.