കൊച്ചി: കേരളത്തിൽ സ്വർണ നിരക്ക് പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 65,000 കടന്നു എന്ന പുതിയ പ്രതിഭാസത്തിനും ഇന്ന് വിപണി സാക്ഷ്യം വഹിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 വും കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
|
ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനിൽ)
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | 64520 |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 | 64320 |
| 10-Mar-25 | 64400 |
| 11-Mar-25 | 64160 |
| 12-Mar-25 | 64520 |
| 13-Mar-25 Yesterday » |
64960 |
| 14-Mar-25 Today » |
Rs. 65,840 (Highest of Month) |


