വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിമരുന്ന് വാങ്ങിവന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വടക്കന്‍ പറവൂരില്‍ ആണ് സംഭവം. പറവൂര്‍ സ്വദേശിയായ നിക്സന് ദേവസ്യ, സനൂപ് വിജയന് എന്നിവരാണ് പിടിയിലായത്.
|
നൈട്രോസെപാം ഗുളികകള്‍ ആണ് ഇവര്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിയിരുന്നത്. ഇവരില്‍ നിന്ന് ഡോക്ടറുടെ വ്യാജ കുറിപ്പടിയും സീലും പിടിച്ചെടുത്തിട്ടുണ്ട്.
ഉപയോഗിക്കാനും വില്ക്കാനുമായാണ് ഇരുവരും ഇത്തരത്തില്‍ ലഹരിമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിഭ്രാന്തി വൈകല്യങ്ങള്‍, കടുത്ത ഉത്കണ്ഠ, ഉറക്കമില്ലായ്മ, അപസ്മാരം എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് നൈട്രോസെപാം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


