03
Mar 2025
Mon
03 Mar 2025 Mon
Doctor dies in car accident while going home after landing flight from Dubai

ദുബയില്‍ നിന്ന് തിരുവനന്തപുരത്തം വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് വരുമ്പോള്‍ കാര്‍ മറിഞ്ഞ് ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംസി റോഡില്‍ കൊട്ടാരക്കര കമ്പംകോട് വച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ ഡ്രൈവര്‍ ബിജു ജോര്‍ജ് നേരിയ പരിക്കുകളോടെ രക്ഷപെട്ടു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക