കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ 13കാരി ചികില്‍സയിലിരിക്കെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെയും പരേതയായ ജിജിനയുടെയും മകള്‍ ഗൗരി നന്ദയാണ് മരിച്ചത്.
|
തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് പന്തലായനിയിലെ ബന്ധുവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെ മരിക്കുകയായിരുന്നു. സഹോദരി: ദിയ.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


