15
Mar 2025
Wed
15 Mar 2025 Wed
Man Gets Wife Married to Lover After Finding Out About Their Affair

വിവാഹേതര ബന്ധം പുലര്‍ത്തിയ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍ നഗറിലാണ് സംഭവം. ബബ് ലുവെന്ന യുവാവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്തു നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017ലാണ് ബബ് ലുവും രാധികയും വിവാഹിതരായത്. ബന്ധത്തില്‍ ദമ്പതികള്‍ക്ക് രണ്ടും മക്കളുമുണ്ട്. കാമുകനുമായുള്ള ബന്ധം അറിഞ്ഞ ബബ് ലു ഭാര്യയോട് ഇതൊഴിവാക്കാന്‍ നിരവധി തവണ അഭ്യര്‍ഥിച്ചെങ്കിലും യുവതി ചെവിക്കൊണ്ടില്ല.

തുടര്‍ന്നാണ് രാധികയും കാമുകനുമായുള്ള വിവാഹം ബബ് ലു നടത്തിക്കൊടുത്തത്. മക്കളെ രണ്ടുപേരെയും താന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ബബ് ലു ഇവരെ ഒപ്പം കൂട്ടുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക