22
Mar 2025
Thu
22 Mar 2025 Thu
student came in drunken state to write SSLC exam in Pathanamthitta

പത്തനംതിട്ട കോഴഞ്ചേരിയില്‍ പത്താം ക്ലാസ് പരീക്ഷയുടെ അവസാനദിവസം വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ നോക്കിയപ്പോഴാണ് മദ്യലഹരിയിലാണെന്നു വ്യക്തമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥിയുടെ ബാഗം പരിശോധിച്ചപ്പോള്‍ മദ്യകുപ്പികളും 10000 രൂപയും കണ്ടെടുത്തു. തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിച്ചു. മദ്യപിച്ച് ലക്കുകെട്ടതിനാല്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാനുമായില്ല. മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പണമാണ് കൂട്ടുകാരുമായുള്ള ആഘോഷത്തിനായി കൊണ്ടുവന്നതെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി. വിദ്യാര്‍ഥിയെ വീട്ടുകാര്‍ക്കൊപ്പം സ്‌കൂളില്‍ നിന്ന് വിട്ടയയ്ക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക