14
Apr 2025
Sun
14 Apr 2025 Sun
Oman Indian School Teachers can be hired at a high salary; No agency fees | Teaching Jobs in Oman

യാതൊരു ഏജന്‍സി ഫീസുമില്ലാതെ കനത്ത ശമ്പളത്തില്‍ ഒമാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകരാകാന്‍ അവസരം. കേരളസര്‍ക്കാരിന് കീഴിലുള്ള ഒഡെപെക് മുഖേനയാണ് ഒമാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപക നിയമനത്തിന് റിക്രൂട്ട് ചെയ്യുന്നത്. ഈമാസം 15 നകം അപേക്ഷിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തികയും യോഗ്യതയും:

വൈസ് പ്രിന്‍സിപ്പല്‍ (സ്ത്രീ): ഇംഗ്ലിഷ്, കണക്ക്, സയന്‍സ് എന്നിവയിലൊന്നില്‍ പിജി + ബിഎഡ്.

ഇംഗ്ലിഷ്, ഫിസിക്‌സ്, കണക്ക് പ്രൈമറി ടീച്ചര്‍ (സ്ത്രീ): ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം /പിജി + ബിഎഡ്.

ഇംഗ്ലിഷ്, ഫിസിക്‌സ്, കണക്ക് സെക്കന്‍ഡറി ടീച്ചര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം / പിജി + ബിഎഡ്.

ഐസിടി: കംപ്യൂട്ടര്‍ സയന്‍സില്‍ പിജി + എച്ച്ടിഎംഎല്‍ സിഎസ്എസ്, പൈതണ്‍, എംഎസ് ഓഫിസ്, ജിസ്യൂട്ട് എന്നിവയില്‍ പ്രാവീണ്യം.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (PET): ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം/പിജി.
ഉദ്യോഗാര്‍ഥികള്‍ക്ക് സിബിഎസ്ഇ/ ഐസിഎസ്ഇ സ്‌കൂളില്‍ 3 വര്‍ഷ പരിചയം വേണം.

പ്രായം: 40 വയസ് കവിയരുത്.

ശമ്പളം:
ടീച്ചര്‍ (300 മുതല്‍ 350 വരെ ഒമാന്‍ റിയാല്‍. അതായത് 66,000 രൂപ മുതല്‍ 77,000 രൂപ വരെ).
വൈസ് പ്രിന്‍സിപ്പല്‍ (500 ഒമാന്‍ റിയാല്‍. അതായത് 1.1 ലക്ഷം രൂപ).

അപേക്ഷിക്കേണ്ട വിധം:
താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ താഴെയുള്ള ഇമെയിലിലേക്ക് അയക്കുക.
[email protected]

വിശദാംശങ്ങള്‍ക്ക്: www.odepc.kerala.gov.in

Oman Indian School Teachers can be hired at a high salary; No agency fees | Teaching Jobs in Oman