ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് അസ്‌കര്‍ അലിയുടെ വീടിന് തീയിട്ടു. (BJP leader’s house set on fire in Manipur ) തൗബാല്‍ ജില്ലയിലെ ലിലോങ് ഹോറെയ്ബിയിലാണ് സംഭവം.
|
ഇന്നലെ രാത്രിയാണ് വന്‍ ജനക്കൂട്ടം അസ്‌കര്‍ അലിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വഖഫ് നിയമഭേദഗതിക്കിതിരേ പ്രതിഷേധിക്കുന്നവരാണ് അക്രമം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.
Angry Mob Burns Down Residence of Manipur BJP Minority Morcha President Asker Ali#Fire #Manipur #ManipurBJP #northeastlive #northeast #ManipurViolence pic.twitter.com/d8qR9UYEYn
— Northeast Live (@NELiveTV) April 7, 2025
തീയണക്കാന്‍ എത്തിയ അഗ്‌നിശമന സേനാ ജീവനക്കാരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു. വീടിന് തീയിട്ടതിന് പിന്നാലെ വഖ്ഫ് നിയമഭേദഗതിയെ പിന്തുണച്ചതില്‍ മാപ്പ് പറഞ്ഞ് അസകര്‍ അലി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

”ലോക്സഭയിലും രാജ്യസഭയിലും അടുത്തിടെ പാസാക്കിയ വഖറഫ് ബില്ലുമായി ബന്ധപ്പെട്ട്, ബില്ലിനെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതില്‍ മുഴുവന്‍ മുസ്ലിം സമൂഹത്തോടും മെയ്തി പംഗലുകളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിയമം എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞാന്‍ ഇപ്പോള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു”-അസ്‌കര്‍ അലി പറഞ്ഞു.





