23
Apr 2025
Tue
23 Apr 2025 Tue
polcie control room

കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ലക്ക് കെട്ട് വാഹനത്തില്‍ കറങ്ങി പോലീസ്. തടയാന്‍ ശ്രമിച്ച നാട്ടുകാരെ തട്ടിത്തെറിപ്പിച്ച് വാഹനം എടുത്ത് രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനാപുരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പോലീസുകാരാണ് വാഹനത്തിലുണ്ടായത്. പോലിസുകാര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍, നാട്ടുകാരെ തട്ടിത്തെറിപ്പിച്ച് അതിവേഗം വാഹനം എടുത്ത് പോവുകയായിരുന്നു.

വാഹനത്തിന്റെ വാതില്‍ പോലും അടക്കാതെ അതിവേഗം എടുത്ത് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം ഓടിച്ചയാള്‍ ഉള്‍പ്പെടെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍, ഇങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. നാട്ടുകാര്‍ പറയുന്നത് കൊണ്ട് മാത്രം മദ്യപിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കാനാവില്ലെന്നും അതിന് വൈദ്യപരിശോധന ആവശ്യമാണെന്നും കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.