പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ പിടിയില്‍. കോയമ്പത്തൂര്‍ കിങ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ്(37) ആണ് പിടിയിലായത്. പോലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
|
2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സംഭവം നടന്ന് 11 മാസത്തിനു ശേഷമാണ് പെണ്‍കുട്ടികള്‍ ബന്ധുവിനോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ഇയാള്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു.
അറസ്റ്റിലായ ജോണ്‍ ജെബരാജിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജോണ്‍ ജെബരാജിനെ പിടികൂടാനായി കോയമ്പത്തൂര്‍ പോലീസ് നിരവധി ടീമുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയ വരികയായിരുന്നു. ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
ALSO READ: സി ഐ ചമഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനിയുമായി ലോഡ്ജിൽ റൂമെടുത്ത കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ





