സി ഐ ചമഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനിയുമായി കട്ടപ്പനയിലെ ലോഡ്ജിൽ റൂമെടുത്ത കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ എന്ന സണ്ണി(51)ആണ് അറസ്റ്റിലായത്.
|
സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രതി ഇടുക്കിയിലെ വിവിധ സ്‌കൂളുകളിൽ കരാട്ടേ പഠിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കട്ടപ്പന സി.ഐ. ആണെന്നാണ് ഇയാൾ ലോഡ്ജിലെ ജീവനക്കാരോട് പറഞ്ഞത്. കരാട്ടേ ക്യാമ്പിന്റെ പേരിൽ പെൺകുട്ടിയുമായെത്തി മുറിയെടുക്കുകയായിരുന്നു. മുറി നൽകിയെങ്കിലും സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പ്രതി കളവ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ ഇതു തിരുത്തിയതോടെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





