23
Apr 2025
Mon
23 Apr 2025 Mon
man who beaten by brother dies in Kozhikkode

ജ്യേഷ്ഠന്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികില്‍സയിലായിരുന്ന അനുജന്‍ മരിച്ചു. കോഴിക്കോട് പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസല്‍ (35) ആണ് മരിച്ചത്. തിങ്കള്‍ ഉച്ചയോടെയായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 12ന് രാവിലെയാണ് ഫൈസലിനെ ജ്യേഷ്ഠന്‍ ടി പി ഷാജഹാന്‍(40) ചായപ്പാത്രത്തിന് തലയ്ക്കടിച്ചുവീഴ്ത്തിയത്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷാജഹാന്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം.