ദീര്‍ഘ ദൂര യാത്രകളില്‍ ബാറ്ററി ചാര്‍ജ് തീരുന്ന പ്രയാസം ഒഴിവാക്കാന്‍ പലരും പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതാറുണ്ട്. (Can power banks be carried on planes? Airlines have changed the rules) വിമാനയാത്രകളില്‍ പലരും പവര്‍ ബാങ്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍, പവര്‍ ബാങ്കുകള്‍ തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാവുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണത്തിനൊരുങ്ങുകയാണ് വിമാന കമ്പനികള്‍.
|
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ, തായ് എയര്‍വേസ്, സൗത്ത് കൊറിയന്‍ വിമാന കമ്പനികള്‍, ചൈന എയര്‍ലൈന്‍സ്, യൂനി എയര്‍, ഹോങ്കോങ് എയര്‍ലൈന്‍സ് തുടങ്ങി നിരവധി വിമാന കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിന്റെ അകത്ത് വച്ച് പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിരോധനമേര്‍പ്പെടുത്തി. ഈ മാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പവര്‍ബാങ്ക് ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവ ചാര്‍ജ് ചെയ്യാന്‍ പറ്റില്ല എന്നുമാത്രമല്ല വിമാനത്തിലെ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനും പറ്റില്ല.
പവര്‍ബാങ്ക് കൈയിലുള്ളവര്‍ അത് ഓവര്‍ഹെഡ് കാബിനില്‍ വയ്ക്കരുത്. സീറ്റിന്റെ പോക്കറ്റിലോ സീറ്റിനടിയിലോ വെയ്ക്കണമെന്ന് എയര്‍ ഏഷ്യയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
ALSO READ: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 15 പേര്‍ക്കു പരിക്ക്
അടുത്തിടെ ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ എയര്‍ ബുസാന്‍ ഹാന്‍ഡ് ലഗേജില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2025 ജനുവരിയില്‍ ഗിംഹെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ബുസാന്‍ വിമാനത്തിന് തീ പിടിച്ചതിനെ തുടര്‍ന്നാണിത്.
തായ് എയര്‍വേയ്‌സ്, എയര്‍ ഏഷ്യ, ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയാണ് പവര്‍ബാങ്ക് നിരോധിച്ച മറ്റു കമ്പനികള്‍. മുന്‍കൂര്‍ അനുമതിയില്ലാതെ യാത്രക്കാര്‍ക്ക് 100Wh വരെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. 100Wh നും 160Wh നും ഇടയിലുള്ള ഉപകരണങ്ങള്‍ക്ക് എയര്‍ലൈനിന്റെ അംഗീകാരം ആവശ്യമാണെന്നും എയര്‍ലൈന്‍സ് പറയുന്നു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അവരുടെ X പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വിവരം അറിയിച്ചത്. നിരവധി രാജ്യങ്ങള്‍ സമാനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.


