18
Apr 2025
Tue
18 Apr 2025 Tue
KSRTC bus overturns

നേര്യമംഗലം: എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു. (KSRTC bus overturns in Ernakulam; one dead, 15 injured) അപകടത്തില്‍ ഒരാള്‍ മരിച്ചു. കട്ടപ്പന ഊന്നുകല്‍ സ്വദേശി അനീറ്റ (14) യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ അനീറ്റ ബസ്സിനടിയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് നേര്യമംഗലത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

ഇരുപതുപേരാണ് ബസിലുണ്ടായിരുന്നത്. 15 പേര്‍ക്ക് നിസാര പരിക്കേറ്റു. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

ALSO READ: തൃശൂരില്‍ വീണ്ടും കൊലവിളിയുമായി കാട്ടാന; രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു

നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്കു വരുന്ന പാതയിലുള്ള മണിയമ്പാറയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. റോഡിന്റെ വശത്തെ ക്രഷ് ബാരിയറില്‍ ഇടിച്ച ബസ് പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

ബസിന് മുന്‍വശത്തെ സീറ്റിലിരുന്ന പെണ്‍കുട്ടി അപകട സമയം ചില്ല് തകര്‍ത്ത് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.