23
Apr 2025
Wed
23 Apr 2025 Wed

കോട്ടയം: എരുമേലിക്ക് സമീപം പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുള്ള അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. രിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
ബസില്‍ ആകെ 33 പേരാണ് ഉണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്നു വരികയാണ്. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് പോലിസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

One dead, three in critical condition after bus carrying Sabarimala pilgrims overturns in Erumeli