22
Apr 2025
Thu
22 Apr 2025 Thu
Rahul mankootathil

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റീല്‍സ് ചിത്രീകരിച്ചു എന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. (Reels filmed in Sabarimala; Case filed against Rahul Mangkootatil) കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും റീല്‍സ് ചിത്രീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീല്‍സ് ചിത്രീകരിക്കാന്‍ രാഹുലിന് അനുമതി നല്‍കിയില്ല എന്ന് ദേവസ്വം ബോര്‍ഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു.

ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠന്‍ ആണ് സന്നിധാനം പൊലീസിനും ദേവസ്വം ബോര്‍ഡിലും റീല്‍സ് സംബന്ധിച്ച് പരാതി നല്‍കിയത്.

ഈയിടെ പാലക്കാട് നഗരസഭയുടെ സ്‌കില്‍ ഡവല്പമെന്റ് പദ്ധതിക്ക് കെബി ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ രാഹുല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. രാഹുലിനെ ഇല്ലായ്മ ചെയ്യുമെന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.