തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ 16കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബന്ധുവായ 41കാരനായ രാജീവിന് 47 വര്‍ഷം കടിന തടവും 25000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി ആര് രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 8 മാസം കൂടി തടവ് അനുഭവിക്കണം.
|
2020 സപ്തംബര്‍ 25 രാവിലെ 11.45 ഓടെ ഡൗണ്‍സിന്‍ഡ്രോം ബാധിതയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്താണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. ഈ സമയം കുട്ടിയുടെ ചേച്ചി വീട്ടില്‍ വരികയും അതിക്രമം ശ്രദ്ധയില്‍പെട്ടതോടെ അവിടെ കിടന്ന വടി എടുത്തു പെണ്‍കുട്ടി ഇയാളെ അടിച്ചോടിക്കുകയുമായിരുന്നു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുകുട്ടികളും ഭയന്നു നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ALSO READ: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച 17കാരന് പിടിയില്‍


