21
May 2025
Sat
21 May 2025 Sat
police

മലപ്പുറത്ത് ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. (Close relative of nine-year-old girl sexually assaulted in Malappuram; sentenced to 110 years in prison)  മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനെയാണ് ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. വിവധ വകപ്പുകളിലാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 സെപ്റ്റംബര്‍ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാന്‍സി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. മറ്റൊരു ദിവസവും സമാനമായ രീതിയില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതായും പരാതിയുണ്ട്.

പിന്നീട് കുട്ടി ബന്ധുവായ പ്രതിയുടെ വീട്ടിലേക്ക് പോകാന്‍ മടി കാണിച്ചതിനെത്തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും അരീക്കോട് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.

അരീക്കോട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആല്‍ബി തോമസ് വര്‍ക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുന്നത്. ഇന്‍സ്പെക്ടര്‍ എ ആദംഖാന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക