|
മനാമ: മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി കീഴൂര്‍ തുറശ്ശേരിക്കടവ് മാവിലാം പുനത്തില്‍ മുഹമ്മദ് ഫായിസ് (35) ആണ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ബഹ്‌റൈന്‍ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കുടുംബം സന്ദര്‍ശക വീസയില്‍ ബഹ്‌റൈനില്‍ ആണുള്ളത്. ഭാര്യ: അംജത. മക്കള്‍: സെറ, ഇസിന്‍.
Malayali youth dies of heart attack in Bahrain
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


