കൊച്ചി: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഇന്ന് 68,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 8610 രൂപയാണ് കേരളത്തിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
|
കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ് ഉയരം. എട്ടിന് രേഖപ്പെടുത്തിയ 73,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.
ഇന്നലെ പവന് 400രൂപ ഇടിഞ്ഞ് 70,440 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,805 രൂപയിലും എത്തി. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധത്തിന് താല്കാലിക വിരാമമിട്ട് പകരതീരുവ 90 ദിവസത്തേക്ക് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച 2,360 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രണ്ടുതവണയായി പവന് 840 രൂപ ഉയരുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും വില ഇടിഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിപണിവൃത്തങ്ങള്‍ നല്കുന്ന സൂചന. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
മെയ് മാസത്തെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-May-25 | 70200 |
| 2-May-25 | 70040 |
| 3-May-25 | 70040 |
| 4-May-25 | 70040 |
| 5-May-25 | 70200 |
| 6-May-25 | 72200 |
| 7-May-25 | 72600 |
| 8-May-25 (Morning) |
Rs. 73,040 (Highest of Month) |
| 8-May-25 (Evening) |
71880 |
| 9-May-25 | 72120 |
| 10-May-25 | 72360 |
| 11-May-25 | 72360 |
| 12-May-25 (Morning) |
71040 |
| 12-May-25 (Evening) |
70000 |
| 13-May-25 (Morning) |
70120 |
| 13-May-25 (Evening) |
70840 |
| 14-May-25 Yesterday » |
70440 |
| 15-May-25 Today » |
Rs. 68,880 (Lowest of Month) |
Kerala Gold Rate Today: Gold price in Kerala has fallen below 70,000 for the first time after a while.


