16
May 2025
Fri
16 May 2025 Fri
Cholera death in Kerala

ആലപ്പുഴ: കേരളത്തില്‍ ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കി വീണ്ടും കോളറ മരണം. (Another cholera death in Kerala ) അസുഖം ബാധിച്ച് ചികില്‍സയിലായിരുന്നു ആലപ്പുഴ സ്വദേശി തലവടി നീരേറ്റുപുറം പുത്തന്‍ പറമ്പില്‍ പിജി രഘു(48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉണ്ടായിരുന്നു.
ദിവസങ്ങളായി ചികില്‍സയിലായിരുന്ന രഘുവിനെ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടവും ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ALSO READ: മണ്‍സൂണ്‍ എത്തും മുമ്പ് തന്നെ വിവിധ ജില്ലകളില്‍ മഴ; കള്ളക്കടല്‍ പ്രതിഭാസം

മൂന്നുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി. ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞമാസം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശിക്കും കോളറയായിരുന്നെന്ന് സംശയമുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.