ഭാര്യയെ കൊന്ന് വെട്ടിമുറിച്ച് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിച്ചെറിഞ്ഞ് യുവാവ്. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം. സബിനയെന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സൈഫുദ്ദീനാണ് സബിനയെ കൊല്ലുകയും വെട്ടിമുറിക്കുകയും ചെയ്തത്. തുടര്‍ന്ന് മൃതദേഹ ഭാഗങ്ങള്‍ കനാലിലും ശ്രാവസ്തിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലായി വലിച്ചെറിയുകയുമായിരുന്നു.
|
സബീനയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരളഴിച്ചത്. സഹോദരിയുടെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയെങ്കിലും ഇരുവരും ലഖ്നോവിലേക്ക് പോയെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ സൈഫുദ്ദീനെ പ്രദേശത്ത് കണ്ടു. എന്നാല്‍ സബീനയെ കാണാനായുമില്ല. തുടര്‍ന്ന് യുവാവ് പോലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്നു പരാതി നല്കി.
പരാതിയില്‍ കേസെടുത്ത പോലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും ഇയാള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയത്. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സൈഫുദ്ദീന് കുറ്റസമ്മതം നടത്തുകയും മൃതദേഹഭാഗങ്ങള്‍ പലയിടത്തായി വലിച്ചെറിഞ്ഞുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ കത്തിക്കരിഞ്ഞ കൈ അടക്കമുള്ള ശരീരഭാഗങ്ങള്‍ പ്രദേശത്തു നിന്ന് കണ്ടെത്തുകയുണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ത്രീധനമാവശ്യപ്പെട്ട് സൈഫുദ്ദീന് സബീനയെ പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരന് പോലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





