01
Apr 2025
Mon
01 Apr 2025 Mon
 expat on leave killed and body stuffed in suitcase by wife and nephew

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ പ്രവാസിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി പാടത്ത് തള്ളി. ഭാര്യയും കാമുകനായ മരുമകനും പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പകാരി ചാപര്‍ പത്ക്ഹൗളി ഗ്രാമത്തിലെ കൃഷിയിടത്തില്‍ ഞായറാഴ്ചയാണ് മുപ്പതുകാരനായ നൗഷാദിന്റെ മൃതദേഹം സ്യൂട്ട്‌കേസിലടച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഒരാഴ്ച മുമ്പാണ് നൗഷാദ് വിദേശത്ത് നിന്ന് നാട്ടിലെത്തിയതെന്നും വ്യക്തമായി.

നൗഷാദിന്റെ ഭാര്യ റസിയ സുല്‍ത്താനയെ(30)ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നൗഷാദിന്റെ സഹോദരിയുടെ ഭാര്യ റോമന്റെ(27)സഹായത്തോടെയായിരുന്നു കൊലപാതകം. റോമനുമായി പ്രണയത്തിലായിരുന്നു താനെന്നും നൗഷാദിനെ ഒഴിവാക്കാനായാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും റസിയ സുല്‍ത്താന പറഞ്ഞു. റോമന്റെ സുഹൃത്തായ ഹിമാന്‍ഷുവും കൊലപാതകത്തില്‍ പങ്കാളിയായി.

മൃതദേഹം വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പാടത്തുകൊണ്ടുപോയി തള്ളിയെങ്കിലും സ്യൂട്ട്‌കേസിലെ വിലാസമാണ് മൃതദേഹം അതിവേഗം തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.ഒളിവില്‍പോയ റോമനെയും ഹിമാന്‍ഷുവിനെയും പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക