25
May 2025
Mon
25 May 2025 Mon
Widespread rain likely in Kerala

തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലം തുടങ്ങും മുമ്പ് തന്നെ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. കേരളത്തില്‍ ഇന്നും അതിശക്തമായ മഴയാണ് പ്രവചിച്ചത്. ഇതുപ്രകാരം ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഓറഞ്ച് അലര്‍ട്ട ്‌കൊണ്ട് ഉദ്ദേശിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം മഴ സാധ്യത മുന്നില്‍ക്കണ്ട് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മണിക്കൂര്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് ഇവിടെ നിലനില്‍ക്കുന്നത്.

അടുത്ത മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Heavy rains are forecast in Kerala today, orange alert has been declared in four districts today