01
May 2025
Wed
01 May 2025 Wed
man and 17 year old student committed suicide by jump in front of train

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ യുവാവും 17കാരിയും ട്രെയിനു മുന്നിൽച്ചാടി മരിച്ചു. കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. ചെറുതന സ്വദേശി ശ്രീജിത്തും പള്ളിപ്പാട് സ്വദേശി ദേവുമാണ് മരിച്ചത്. ശ്രീജിത്തിനൊപ്പം ബൈക്കിലാണ് വിദ്യാർഥിനി എത്തിയത്. ബൈക്ക് റോഡിൽ വച്ചതിനുശേഷം ഇരുവരും പാളത്തിനു സമീപം എത്തുകയും കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. ചിന്നിച്ചിതറിയ മൃതദേഹ ഭാ​ഗങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. വിവാഹിതനായ ശ്രീജിത്തിന് രണ്ട് മക്കളുണ്ട്.

ALSO READ: കാസര്‍കോട് നിന്നും കാണാതായ 15കാരിയും 42 കാരനും മരിച്ച നിലയില്‍; സംഭവം കാണാതായി 26 മത്തെ ദിവസം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക