17
Jun 2025
Tue
17 Jun 2025 Tue
Tel aviv iran attack

ടെഹ്‌റാന്‍: ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ പുതിയ തന്ത്രം പരീക്ഷിച്ച് ഇറാന്‍. (Iran breaks Israel air defense system Iron dome) അയേണ്‍ ഡോമിനെ തെറ്റിദ്ധരിപ്പിച്ചു ‘തമ്മിലടിപ്പിച്ച്’ ലക്ഷ്യം ഭേദിക്കുന്ന തന്ത്രമാണ് ഇറാന്‍ പയറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പലതലങ്ങളിലുള്ള ആകാശക്കാവല്‍ മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഹൈഫയും തെല്‍ അവീവും ഉള്‍പ്പെടെ ഇസ്രയേലിലെ നിര്‍ണായക സ്ഥാനങ്ങളില്‍ എത്തിയത് ഈ പുത്തന്‍ തന്ത്രത്തിലൂടെ. അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകള്‍ ഇസ്രയേലിന്റെതന്നെ നെവാതിം വ്യോമതാവളത്തില്‍ പതിക്കുന്ന വിഡിയോ തുര്‍ക്കിയിലെ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

ALSO READ: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു

അപ്രതീക്ഷിതമായി ഇങ്ങിനെ പതിച്ച മിസൈലുകള്‍ കനത്ത നാശനഷ്ടമാണ് ഇസ്രായേലില്‍ വരുത്തിയത്.

യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയുണ്ടായിട്ടും ആക്രമണം തടുക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്ഡ് കോര്‍ ചൂണ്ടിക്കാട്ടി. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം തൊടുത്ത മിസൈലും ഇസ്രയേല്‍ പ്രതിരോധം മറികടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേലിന്റെ സകല വ്യോമപ്രതിരോധങ്ങളെയും തകര്‍ത്ത ഇറാന്റെ മിസൈലുകള്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇസ്രായേലിലെ സുരക്ഷിത ഷെല്‍ട്ടറുകള്‍ ഉള്‍പ്പെടെ ഈ മിസൈലുകള്‍ തകര്‍ത്തു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു.