ഏറ്റവും അത്യാധുനിക മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെതിരേ നടത്തിയ ആക്രമണം അവരുടെ സ്‌പോണ്‍സര്‍ക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ഇറാന്‍. (Iran Israel war: used an advanced maneuverable missile in latest strikes on Israel) 11ആം തവണയും ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം നടത്തിയതിന് പിന്നാലെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ് ഇന്ന് പുലര്‍ച്ചെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
|
ഒന്നാം തലമുറ ഫതഹ് മിസൈലുകളാണ് ഏറ്റവും പുതിയ ആക്രമണത്തിന് ഇറാന്‍ ഉപയോഗിച്ചത്. തുടര്‍ച്ചയായി ഇസ്രായേല്‍ പ്രതിരോധം ഭേദിച്ച് ലക്ഷ്യത്തില്‍ പതിച്ച ഈ മിസൈലുകള്‍ യുദ്ധക്കൊതിയന്മാരായ ഇസ്രായേലിന്റെ കൂട്ടുകാര്‍ക്കുള്ള, അഥവാ അമേരിക്കയ്ക്കുള്ള സന്ദേശമാണെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇന്ന് രാത്രിയിലെ മിസൈല്‍ ആക്രണം അധിനിവേശകരുടെ ആകാശം ഞങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുന്നു. അവിടെയുള്ള ജനങ്ങള്‍ മുഴുവന്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മുന്നില്‍ നിസ്സഹായരായി മാറിയിരിക്കുകയാണ്”- ഐആര്‍ജിസി അവകാശപ്പെട്ടു.
ALSO READ: മൊസാദ് ആസ്ഥാനത്ത് ബോംബിടാന്‍ ഇറാന്‍ ഉപയോഗിച്ചത് അയേണ്‍ ഡോമിന്റെ കണ്ണുകെട്ടുന്ന പുതിയ മിസൈല്‍
മണിക്കൂറുകള്‍ക്കു മുമ്പാണ് ഇറാന്‍ ഇസ്രായേലിലേക്ക് ഏറ്റവും പുതിയ ആക്രമണം ആരംഭിച്ചത്. ഇറാന്‍ മിസൈലുകള്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും അയേണ്‍ ഡോം തെറ്റായി പ്രവര്‍ത്തിക്കുന്നതും കാണാനായി. ഇറാന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ തൊടുത്തുവിട്ട അയേണ്‍ ഡോം മിസൈലുകള്‍ തെല്‍ അവീവില്‍ പതിച്ച് തീപ്പിടിച്ചു.
ഇറാന്‍ മിസൈലുകള്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്കിടയില്‍ പരിഭ്രാന്തരായി നടക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.
ജൂണ്‍ 13നാണ് യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ ഇറാനിലേക്ക്
ആക്രമണം ആരംഭിച്ചത്. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനികോദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവഹാനി നേരിട്ടു.





