23
Jun 2025
Sun
23 Jun 2025 Sun
Madrasa teacher on run over pocso case caught by Police

പോക്‌സോ കേസില്‍ ഒളിവില്‍പോയ മദ്‌റസാ അധ്യാപകന്‍ പിടിയില്‍. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടിയിലെ മദ്‌റസയില്‍ വച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പികെ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഏഴുമാസം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

ഡല്‍ഹി, അജ്മീര്‍, ഹൈദരാബാദ്, ഏര്‍വാടി, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് അഷ്‌റഫിനെ റിമാന്‍ഡ് ചെയ്തു.

ALSO READ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവതി സഹോദരനെയും ബലാൽസംഗം ചെയ്തു, പുതിയ പോക്സോ കേസ്