ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി നല്കി ജൂലൈ മുതല്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അടുത്തമാസം ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാകും വര്‍ധിക്കുക. അങ്ങിനെയെങ്കില്‍ 100 കിലോമീറ്ററിന് 20 രൂപ കൂടും. ആയിരം കിലോമീറ്ററിന് 200 രൂപയും വര്‍ധിക്കും. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ എസി ക്ലാസ്സുകള്‍ക്ക് 600 രൂപവരെ കൂടാനാണ് സാധ്യത.
|
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള സബര്‍ബന്‍ യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ് ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നാണ് സൂചന. റെയില്‍വേയില്‍ ഈയടുത്തായി നിരവധി പരിഷ്കാരങ്ങളാണ് കൊണ്ടുവന്നത്.
തത്കാല്‍ ടിക്കറ്റ് ബുക്കിങ്
ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരം. ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരും.
വെയിറ്റിംഗ് ലിസ്റ്റ്
ട്രെയിനിലെ ലഭ്യമായ ടിക്കറ്റുകള്‍ വിറ്റ് പോയതിന് ശേഷം വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ 300 ടിക്കറ്റ് വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു ട്രെയിനിലെ ആകെ ലഭ്യമായ ടിക്കറ്റുകളുടെ 25 ശതമാനം മാത്രമേ വെയ്റ്റിംഗ് ലിസ്റ്റില്‍(Waiting List) ഉള്‍പ്പെടുത്തുകയുള്ളൂ. ഈ പരിധി കഴിഞ്ഞാല്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല.
The Railway Ministry is actively planning to raise the rail fare slightly. The Railway Board has moved the proposal to raise the railways fare. This is the first time since the COVID-19 pandemic that the Indian Railways is considering hiking the passenger train fares. The minor increase in the railway fares will be effective from July 1.





