27
Oct 2026
Tue
27 Oct 2026 Tue
ECI Files Affidavit Supreme Court SIR Controversy Unanimous Decision Form 6

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കുന്ന തീവ്ര തിരുത്തല്‍ യജ്ഞമായ ‘എസ്.ഐ.ആര്‍’ (Special Intensive Revision – SIR) പ്രക്രിയയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നിഷ്ടപ്രകാരം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സാമുവല്‍ രാകേഷ് കുമാര്‍ സിംഗ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണര്‍മാരെയും പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ചാണ് കമ്മീഷന്‍ മൂന്നംഗ സമിതിയുടെ പേരില്‍ സംയുക്ത സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • തീരുമാനങ്ങൾ ഏകകണ്ഠം: വോട്ടർ പട്ടിക തീവ്ര തിരുത്തൽ (SIR) പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവുകളെല്ലാം ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറും ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും ചേർന്ന മൂന്നംഗ കമ്മീഷൻ ഐക്യകണ്ഠേന എടുത്തതാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
  • ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ തീരുമാനമല്ല: ഫയൽ നീക്കത്തിനിടയിൽ ഇൻഡിവിജ്വൽ കമ്മീഷണർമാർ നൽകുന്ന അഭിപ്രായങ്ങളോ സംശയങ്ങളോ കമ്മീഷന്റെ അന്തിമ തീരുമാനമല്ലെന്നും, അന്തിമമായി എല്ലാ അംഗങ്ങളും ഒപ്പുവെക്കുന്ന തീരുമാനമാണ് ഉത്തരവായി മാറുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
  • ഫോം 6 ഭേദഗതി ചെയ്തിട്ടില്ല: പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫാം 6 കമ്മീഷൻ ഭേദഗതി ചെയ്തിട്ടില്ലെന്നും അതിനൊപ്പം നൽകേണ്ട അനുബന്ധ സത്യവാങ്മൂലം (Additional Declaration) വോട്ടർമാരെ സഹായിക്കാനായി മാപ്പിംഗ് പ്രക്രിയയുടെ ഭാഗമാക്കിയതാണെന്നും ഇ.സി.ഐ വ്യക്തമാക്കി.
  • ECINet സുരക്ഷ തൃപ്തിരം: വോട്ടർ പട്ടിക നിയന്ത്രിക്കുന്ന ഇ.സി.ഐ നെറ്റ് (ECINet) സുരക്ഷിതമാണെന്നും ഇ.ആർ.ഓമാരുടെ (Electoral Registration Officer) ലോഗിൻ ഉത്തരവുകളില്ലാതെ പേരുകൾ കൂട്ടിച്ചേർക്കാനോ നീക്കം ചെയ്യാനോ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഫയലുകളില്‍ കമ്മീഷണര്‍മാര്‍ നല്‍കുന്ന വ്യക്തിഗത നിര്‍ദ്ദേശങ്ങളും വിയോജിപ്പുകളും അഭിപ്രായ രൂപീകരണ പ്രക്രിയയുടെ ഭാഗം മാത്രമാണെന്നും, അവ കമ്മീഷന്റെ ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മീഷന്‍ സുപ്രീം കോടതിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

‘എസ്.ഐ.ആര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ഏകകണ്ഠമായി പാസാക്കിയത്’

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും അടങ്ങിയ ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

2025 ജനു 24, 2025 ഒക്ടോബര്‍ 27, 2026 മേയ് 14 എന്നീ തീയതികളില്‍ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി പുറപ്പെടുവിച്ച മൂന്ന് പ്രധാന എസ്.ഐ.ആര്‍ ഉത്തരവുകളും (SIR Orders) മൂന്ന് കമ്മീഷണര്‍മാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയും ഐക്യകണ്‌ഠേനയുമാണ് പുറപ്പെടുവിച്ചതെന്ന് സത്യവാങ്മൂലം ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന മറുപടി സത്യവാങ്മൂലവും മൂന്നംഗ കമ്മീഷന്‍ ഒന്നിച്ച് പരിശോധിച്ച് അംഗീകരിച്ചതാണ്.

ഫോം 6 മാറ്റിയിട്ടില്ല; അഡീഷണല്‍ ഡിക്ലറേഷന്‍ വോട്ടര്‍മാര്‍ക്കുള്ള സഹായം

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള statutory ഫോമായ ഫോം 6 (Form 6) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും കമ്മീഷന്‍ അത് നിയമവിരുദ്ധമായി ഭേദഗതി ചെയ്തിട്ടില്ലെന്നും ഇ.സി.ഐ വ്യക്തമാക്കി.

മറിച്ച്, 2002/2003 കാലഘട്ടത്തിലെ പഴയ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി (Mapping Process) പുതിയ വോട്ടറുടെയോ അവരുടെ മാതാപിതാക്കളുടെയോ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ ഒരു അനുബന്ധ പ്രഖ്യാപന ഫ്രെയിം (Additional Declaration) മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഇതുവഴി തെളിവെടുപ്പ് വേളയില്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കുന്നത് ഒഴിവാക്കി വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ മാപ്പ് ചെയ്യാന്‍ സാധിക്കുമെന്നും, ഇത് വോട്ടര്‍മാരെ സഹായിക്കാന്‍ മാത്രമുള്ള നടപടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പോര്‍ട്ടലിലെ സാങ്കേതിക വിന്യാസം മൂലം ഫോം 6 മാറ്റിയെഴുതിയതായി തോന്നല്‍ ഉണ്ടാക്കിയതാണെന്നും നിലവില്‍ ഓണ്‍ലൈനില്‍ ഇത് വേര്‍തിരിച്ച് വ്യക്തമാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കോടതിയെ ധരിപ്പിച്ചു.

ഉദ്യോഗസ്ഥ തല തര്‍ക്കങ്ങളും വിതരണ ഉത്തരവും

ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പുറത്തുവിട്ട വാര്‍ത്തയില്‍ പരാമര്‍ശിച്ചതുപോലെ, സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ മനീഷ് ഗാര്‍ഗ് പുറപ്പെടുവിച്ച വര്‍ക്ക് അലോക്കേഷന്‍ ഉത്തരവിനെതിരെ ഇലക്ഷന്‍ കമ്മീഷണര്‍മാരായ സന്ധുവും ജോഷിയും ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തെഴുതിയ സംഭവം സത്യവാങ്മൂലം സ്ഥിരീകരിക്കുന്നുണ്ട്.

എന്നാല്‍ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെയും സംയുക്ത നിര്‍ദ്ദേശപ്രകാരം (Joint Direction) ജൂലൈ 28-ലെ ആ വിവാദ നിര്‍ദ്ദേശം ഒരിക്കലും നടപ്പിലാക്കിയിട്ടില്ലെന്നും, മുന്‍കാല ഉത്തരവ് പ്രകാരമാണ് ഓഫീസിലെ ചുമതലകള്‍ മുന്നോട്ടുപോകുന്നതെന്നും അതുകൊണ്ടുതന്നെ അതിനെ ഭരണപരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലം സമര്‍ത്ഥിക്കുന്നു.

ECINet സുരക്ഷിതമാണ്; വോട്ടര്‍മാരെ ഒഴിവാക്കാന്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് അധികാരം

വോട്ടര്‍ പട്ടിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ.സി.ഐ നെറ്റിലേക്ക് (ECINet) സ്റ്റാറ്റിയൂട്ടറി അധികാരികളായ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ERO) പ്രവേശനം നിയന്ത്രിക്കപ്പെട്ടു എന്ന ആരോപണങ്ങളും കമ്മീഷന്‍ നിഷേധിച്ചു.

ഇ.ആര്‍.ഓമാര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ നിയമപരമായ അധികാരങ്ങള്‍ എളുപ്പത്തില്‍ വിനിയോഗിക്കാന്‍ ഇ.സി.ഐ നെറ്റ് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

ഇ.ആര്‍.ഓയുടെ ഔദ്യോഗിക ലോഗിന്‍ ഉത്തരവുകളില്ലാതെ യാതൊരു വോട്ടറുടെയും പേര് കൂട്ടിച്ചേര്‍ക്കാനോ നീക്കം ചെയ്യാനോ പരിഷ്‌കരിക്കാനോ സാധിക്കില്ല.

ഐ.ഐ.ടി (IIT), ഐ.ഐ.എസ്.സി (IISc) വിദഗ്ദ്ധരടങ്ങിയ ഉന്നതതല സാങ്കേതിക സമിതി ഇ.സി.ഐ നെറ്റിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

കമ്മീഷനില്‍ ഭൂരിപക്ഷ അല്ലെങ്കില്‍ ഐക്യകണ്ഠമായ അഭിപ്രായ രൂപീകരണ പ്രക്രിയ സ്വാഭാവികമാണ്. എന്നാല്‍ സമിതിക്കുള്ളിലെ ചര്‍ച്ചകളെയും സംശയങ്ങളെയും മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടികളെ പൂര്‍ണ്ണമായി തള്ളിക്കളയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Tags: Election Commission Affidavit Supreme Court, SIR Voter Revision Controversy ECI, CEC Gyanesh Kumar Collegium Decision, Form 6 Amendment Clarification ECI, National News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക