02
Jun 2025
Wed
02 Jun 2025 Wed
woman dies after fallen in to active volkano during trekking

ബ്രസീലിയന്‍ ഹൈക്കര്‍ ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വതത്തില്‍ വീണുമരിച്ചു. 26കാരിയായ ജൂലിയാന മാരിന്‍സ് ആണ് സജീവ അഗ്നിപര്‍വതമായ മൗണ്ട് രിന്‍ജാനിയിലെ ട്രക്കിങ്ങിനിടെ അപകടത്തില്‍പെട്ടത്. ഏതാനും കൂട്ടുകാര്‍ക്കൊപ്പമായിരുന്നു യുവതി ശനിയാഴ്ച രാവിലെ ഇവിടെയെത്തിയത്. 12000ത്തിലേറെ അടി ഉയരമുള്ള ഈ അഗ്നിപര്‍വതം മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് യുവതി അഗ്നിപര്‍വതത്തിനുള്ളില്‍ വീണത്. എന്നാല്‍ കടുത്ത മൂടല്‍ മഞ്ഞായിരുന്നു ഈ സമയമെന്നതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കോ രക്ഷാ പ്രവര്‍ത്തകര്‍ക്കോ യുവതിയുടെ അടുത്തേക്ക് എത്താനായില്ല. അപകടം നടന്ന് നാലാം ദിവസമാണ് യുവതിയുടെ ജീവനറ്റ ശരീരം പുറത്തെടുക്കാനായത്.

12224 അടി ഉയരമുള്ള മൗണ്ട് റിന്‍ജാനി ഇന്തോനേഷ്യയിലും ഉയരം കൂടിയ രണ്ടാമത്തെ അഗ്നിപര്‍വതമാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് അഗ്നിപര്‍വതം കാണാനായി ഇവിടെയെത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം മലേഷ്യയില്‍ നിന്നെത്തിയ സഞ്ചാരിയും അപകടത്തില്‍ മരിച്ചിരുന്നു.

ALSO READ: ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അഗ്നിപര്‍വതത്തിനുള്ളില്‍ വീണ് യുവതി മരിച്ചു