തിരുവനന്തപുരം: റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ കിഴില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 11 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ഒന്നിൻ്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.
|
മാറ്റങ്ങൾ ഇങ്ങനെ:
ഈ മാസം ഒമ്പതിനുള്ള തിരുച്ചിറപ്പള്ളി -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(22627) വള്ളിയൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വിസ് നടത്തില്ല. ഈ മാസം എട്ട്, ഒമ്പത് തീയതികളിലെ താംബരം-നാഗര്‍കോവില്‍ അന്ത്യോദയ(20691)സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. 26നുള്ള നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366) ചങ്ങനാശേരിയിലും ഇന്നും ഏഴിനുമുള്ള മംഗലാപുരം-കന്യാകുമാരി എക്‌സ്പ്രസ്(16649) തിരുവനന്തപുരത്തും യാത്ര അവസാനിപ്പിക്കും. 25ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്(12695) കോട്ടയത്തും 26നുള്ള മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്(16327) കൊല്ലത്തും യാത്ര അവസാനിപ്പിക്കും.
ഈ മാസം ഒമ്പതിനുള്ള തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ്(22628) തിരുവനന്തപുരത്തിനും വള്ളിയൂരിനും ഇടയില്‍ സര്‍വിസ് റദ്ദാക്കി. വള്ളിയൂരില്‍ നിന്നായിരിക്കും ട്രെയിന്‍ പുറപ്പെടുക. ഒമ്പതിനുള്ള നാഗര്‍കോവില്‍-താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്(20692) തിരുനെല്‍വേലിയില്‍ നിന്നും 26നുള്ള തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12696), 27നുള്ള ഗുരുവായൂര്‍-മധുര എക്‌സ്പ്രസ്(16328) എന്നിവ കോട്ടയത്ത് നിന്നുമായിരിക്കും സർവിസ് ആരംഭിക്കുക.
ഈ മാസം അഞ്ച്, എട്ട് തീയതികളിലെ കന്യാകുമാരി-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വിസ് ആരംഭിക്കുക.
26നുള്ള തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്(12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗനഗര്‍ എക്‌സ്പ്രസ്(16312), തിരുവനന്തപുരം നോര്‍ത്ത്- ബംഗലുരു ഹംസഫര്‍ എക്‌സ്പ്രസ്(16319), കന്യാകുമാരി-ദിബ്രുഗ് വിവേക് എക്‌സ്പ്രസ്(22503), തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്(16343), തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്(16347) എന്നിവ കോട്ടയത്തിന് പകരം ആലപ്പുഴ വഴി തിരിച്ചുവിടും.
ഇന്നും ഏഴിനും മധുര-പുനലൂര്‍ എക്‌സ്പ്രസ്(16729) 35 മിനിറ്റ് വൈകിയാകും സര്‍വിസ് തുടങ്ങുക.
Railways announces restrictions on train traffic on various days due to maintenance work underway in Thiruvananthapuram division
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





