24
Oct 2026
Sat
24 Oct 2026 Sat
Rains to intensify by Thursday Yellow alert issued in various districts

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച (25) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (26) പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. ശനിയാഴ്ച 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മുന്നറിയിപ്പ് നല്‍കി. 26ന് 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതീ തീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ വയനാട്, കോഴിക്കോട്, മലപ്പുറും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് അവധി

അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കനത്ത മഴയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങള്‍, തോടുകള്‍, മരങ്ങള്‍ക്കു സമീപം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാന്‍ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കാമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.

മലപ്പുറം  ജില്ലയില്‍ മദ്‌റസകള്‍ക്ക് ഉള്‍പ്പെടെ അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലര്‍ട്ട് മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നാളെ (ഒക്ടോബര്‍ 25 ഞായര്‍) അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

വയനാട്ടിലും അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട് ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച (25-10-26) അവധി പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട്
25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്
26/10/2026: ഇടുക്കി, പാലക്കാട്

ഓറഞ്ച് അലര്‍ട്ട്
24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍
26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം

മഞ്ഞ അലര്‍ട്ട്
24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട്
26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

Kerala Red Alert 2026, Wayanad Kozhikode Malappuram Holiday, IMD Kerala Weather Update, Kerala Heavy Rain Orange Yellow Alert, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക