14
Jul 2025
Thu
14 Jul 2025 Thu
11 year old girl under treatment for cat bites dies

പൂച്ച മാന്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരുന്ന 11കാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മന്‍സിലില്‍ അഷറഫിന്റെ മകള്‍ ഹന്ന അഷ്‌റഫാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ രണ്ടിനാണ് ഹന്നയെ പൂച്ച മാന്തിയത്. തുടര്‍ന്ന് പേവിഷ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ കുട്ടിക്ക് എടുത്തിരുന്നു. രണ്ടാം ഡോസ് എടുത്ത ശേഷം അസ്വസ്ഥതകള്‍ ഉണ്ടായതോടെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ ചികില്‍സ തേടുകയും ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ALSO READ: വളര്‍ത്തുപൂച്ചയുടെ വേര്‍പാട് താങ്ങാനാവാതെ യുവതി ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക