31
Mar 2025
Sun
31 Mar 2025 Sun
Woman committed suicide over her pet cat's death

വളര്‍ത്തുപൂച്ചയുടെ വേര്‍പാടിന്റെ വേദന താങ്ങാനാവാതെ യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയാണ് സംഭവം. 32കാരിയായ പൂജയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജയുടെ പൂച്ച ചത്തത്. എന്നാല്‍ പൂച്ചയെ കുഴിച്ചുമൂടാന്‍ കൂട്ടാക്കാതിരുന്ന യുവതി രണ്ടുദിവസം ഇതിനൊപ്പം കഴിച്ചുകൂട്ടി. തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹമോചിതയായ പൂജ അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. പൂച്ചയെ ഏറെ ഓമനിച്ചാണ് യുവതി വളര്‍ത്തിയിരുന്നത്. പൂച്ചയെ കുഴിച്ചുമൂടാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും പൂജ തയ്യാറായില്ല. ശനിയാഴ്ച പൂജ മുറിയില്‍ കയറി കതകടച്ചു. രാത്രി എട്ടോടെ അമ്മ മുറിയില്‍ പ്രവേശിക്കുമ്പോഴാണ് പൂജയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. പൂച്ചയുടെ ജീവനറ്റ ശരീരം ഈ സമയം മുറിയിലുണ്ടായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് നീക്കി.

ALSO READ: പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 33കാരി ഏഴാംനിലയിൽ നിന്ന് വീണുമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക