അബൂദബി: 13 വര്‍ഷമായി ഒരു വാര്‍ഷിക അവധിയില്ലാതെ ജോലി ചെയ്ത അബൂദാബിയിലെ പ്രവാസി ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഉപയോഗിക്കാത്ത വാര്‍ഷിക അവധിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമക്ക് അബൂദബി അപ്പീല്‍ കോടതിയാണ് ഉത്തരവിട്ടത്.
|
2009 മുതല്‍ 2022 ജൂണില്‍ കരാര്‍ അവസാനിക്കുന്നതു വരെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ഇത്സംബന്ധിച്ച പരാതി നല്‍കിയത്. കരാര്‍ കാലാവധി കഴിഞ്ഞ് കമ്പനി വിട്ട ശേഷമാണ് ഇദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിച്ചത്. വാര്‍ഷിക അവധി എടുത്തിരുന്നുവെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചില്ല.
തുടക്കത്തില്‍ കേസ് പരിഗണിച്ച കീഴ്‌ക്കോടതി ജീവനക്കാരന് അനുകൂലമായി വിധിച്ചെങ്കിലും, നഷ്ടപരിഹാരം പരമാവധി രണ്ട് വര്‍ഷത്തെ ഉപയോഗിക്കാത്ത അവധിക്ക് മാത്രമായി പരിമിതപ്പെടുത്തി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ അബൂദബി അപ്പീല്‍ കോടതി ഈ തീരുമാനം റദ്ദാക്കുകയും മുഴുവന്‍ കാലയളവിനും പൂര്‍ണ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.
ജീവനക്കാരന്‍ അവധി എടുത്തോ, അല്ലെങ്കില്‍ അതിന് പ്രതിഫലം നല്‍കിയോ എന്ന് തെളിയിക്കേണ്ടത് തൊഴിലുടമയുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് കോടതി വിധിന്യായത്തില്‍വ്യക്തമാക്കി.
2021ലെ ഫെഡറല്‍ ഡിക്രിനിയമ നമ്പര്‍ 33ലെ ആര്‍ട്ടിക്കിള്‍ 29ഉം, 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ ഒന്നും പ്രകാരം ജോലി അവസാനിപ്പിക്കുമ്പോള്‍ ഉപയോഗിക്കാത്ത അവധിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ജീവനക്കാരന് നിയമപരമായി അര്‍ഹതയുണ്ട്.
യു.എ.ഇയിലെ ഉപയോഗിക്കാത്ത അവധിയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കങ്ങളില്‍ ഈ വിധി സുപ്രധാന മാതൃകയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Former employee who missed 13 years of annual leave awarded Dh59,000 compensation in Abu Dhabi


