20
Jul 2025
Thu
20 Jul 2025 Thu
Man sentenced to death for rape and kills 3 year old girl

ഇടുക്കിയില്‍ അഞ്ചു മുതല്‍ എട്ടുവയസ്സുവരെ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി കരിമണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പ്രതിയെ ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടാം വയസ്സില്‍ നിരന്തരമായി വയറ് വേദനയെ ഉണ്ടായതിനെ തുടര്‍ന്നാണ് മകള്‍ വിവരം അമ്മയോട് പറഞ്ഞത്. അച്ഛന്‍ തന്നോട് ഇങ്ങനെ ചെയ്യുന്നതാണോ വയറുവേദനയ്ക്കു കാരണമെന്നായിരുന്നു മകളുടെ ചോദ്യം. അപ്പോള്‍ മാത്രമാണ് അച്ഛന്‍ മകളെ പീഡിപ്പിച്ചുവരുന്ന വിവരം അമ്മ അറിയുന്നത്. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി വിവരങ്ങള്‍ ശേഖരിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2020ലാണ് സംഭവം.

പ്രതി പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് വര്‍ഷം അധികം ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.

ALSO READ: മകളെ പീഡിപ്പിച്ചതിന് അച്ഛന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക