20
Jul 2025
Mon
20 Jul 2025 Mon
woman eloped with lover after buries husband inside home

ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. 28കാരിയായ കോമള്‍ ചവാന്‍ ആണ് ഭര്‍ത്താവ് വിജയ് ചവാനെ(35)കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയത്. വിജയ് ചവാനെ കാണാതായി 15 ദിവസത്തിനു ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ദിവസം മുമ്പ് കോമളിനെയും അയല്‍വാസിയായ മോനുവിനെയും കാണാതായിരുന്നു. ഇതോടെ വിജയ് ചവാന്റെ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ നിലത്തു പാകിയിരുന്ന ടൈലുകളില്‍ ചിലതിന് നിറവ്യത്യാസമുള്ളത് ശ്രദ്ധിച്ചു. സംശയം തോന്നി ഇവ നീക്കിയപ്പോള്‍ ദുര്‍ഗന്ധം വമിച്ചു.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് വിജയ് ചവാന്റെ അഴുകിയ മൃതദേഹം കണ്ടത്. കടന്നുകളഞ്ഞ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ALSO READ: ഭര്‍ത്താവിനെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; കേരളത്തിലേക്ക് പണിക്കു പോയെന്ന് പ്രചരിപ്പിച്ച് ഭാര്യ

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക