18
Jul 2025
Tue
18 Jul 2025 Tue
kasaragod native death

കുവൈത്തിലേക്കുള്ള യാത്രാമധ്യേ മലയാളി യാത്രക്കാരന്‍ ബഹ്‌റൈനില്‍ മരിച്ചു. (Kuwait bound Malayali passenger dies in Bahrain) കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്‌സ് 793 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കാസർഗോഡ് നീലേശ്വരം കടിഞ്ഞിമൂല സ്വദേശി അബ്ദുല്‍ സലാം പുതിയ പാട്ടില്ലത്ത്(65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ അബ്ദുല്‍ സലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബഹ്‌റൈനില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് കിങ് ഹമദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അബ്ദുല്‍ സലാമിന്റെ പെങ്ങളുടെ മകന്‍ ബഹ്‌റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ്.
ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം, കെഎംസിസി തുടങ്ങിയ സംഘടനകള്‍ സഹായത്തിനുണ്ട്.

മക്കൾ ഡോ ആദിൽ മുബഷിർ, അബ്ദുള്ള  ഖദീജ, മുഹമ്മദ്