പയ്യന്നൂര്‍: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ടൗണിലെ മാളില്‍ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) ആണ് മരിച്ചത്.
|
ഒക്ടോബര്‍ 12ന് വൈകിട്ട് കൗണ്‍സിലിങ് കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോയ ശ്രുതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ 11.15ഓടെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡിലെ തണല്‍ ഇക്കോ പാര്‍ക്കിന് സമീപമുള്ള പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 12ന് വൈകിട്ട് നാലുമണിയോടെയാണ് ശ്രുതി കോറോം കൂര്‍ക്കരയിലെ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖില്‍, അഖിലിന്റെ അമ്മാവന്‍ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ശ്രുതി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി സ്‌കൂട്ടറില്‍ കയറി പോകുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
രാത്രിയായിട്ടും ശ്രുതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അമ്മാവന്‍ എം. ശ്രീധരന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇന്നലെ രാത്രിയോടെ ചിറ്റാരിക്കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡില്‍ തണല്‍ ഇക്കോ പാര്‍ക്കിന് സമീപം ശ്രുതിയുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ചെരിപ്പും ഇവിടെനിന്ന് ലഭിച്ചു.
ഇതോടെ ശ്രുതി പുഴയില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂബാ ടീമിന്റെ സഹായത്തോടെ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും തിരച്ചില്‍ നടത്തി. തുടര്‍ന്ന് രാവിലെ 11.15ഓടെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.
Tags: Payyanur Shruthi Death, Korom Mukkoodu Shruthi, Payyanur River Body Found, Kannur News Malayalam, Kerala News Malayalam, Latest News Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



