15
Oct 2026
Thu
15 Oct 2026 Thu
Thrissur Valappad Double Murder

തൃശൂര്‍: തൃശൂര്‍ വലപ്പാട് ബീച്ചിന് സമീപം കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും നാലര വയസുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ വലപ്പാട് തെക്കിനിയേടത്ത് വിജേഷാണ് ക്രൂരകൃത്യം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ജര്‍മനിയില്‍ ഫ്‌ളാറ്റിന് തീപ്പിടിച്ച് മരിച്ചത് മൂന്ന് മലയാളികള്‍; തീയിട്ടതെന്ന് സംശയം; റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍!

വിജേഷിന്റെ ഭാര്യ വിസ്മയ (30), മകന്‍ ദക്ഷിണ്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.

സംഭവിച്ചത് എന്ത്?

കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുകാലമായി ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടയിലാണ് പുലര്‍ച്ചെ വീട്ടില്‍ നിന്നും ബഹളവും നിലവിളികളും കേള്‍ക്കുന്നത്. വിസ്മയയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന സഹോദരന്‍ ഓടിയെത്തി വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന വിസ്മയയെ കണ്ടത്. ഇതിനിടെ മകനുമായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന് ശേഷം വിജേഷും സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ബഹളം കേട്ട് നാട്ടുകാരും ബന്ധുക്കളും എത്തിയ ഉടന്‍ തന്നെ വിസ്മയയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും മരണപ്പെടുകയായിരുന്നു.

ജീവനൊടുക്കാന്‍ ശ്രമിച്ച വിജേഷിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസെത്തി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags: Thrissur Valappad Murder, Vismaya Daksh Death, Vijesh Valappad Suicide Attempt, Kerala Crime News Malayalam, Double Murder Thrissur, Kodungallur Police News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക