01
Jul 2025
Thu
01 Jul 2025 Thu
14-year-old boy collapses and dies at home after returning from football game

പാലക്കാട്: ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങിയെത്തിയ 14കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണ (14) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ അതുല്‍ കൈകാലുകള്‍ കഴുകുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.

14-year-old boy collapses and dies at home after returning from football game

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക