ഗസയിലെ ചില പ്രദേശങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ യുദ്ധം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍. സഹായ വിതരണം സുഗമമാക്കുന്നതിന് രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് ആക്രമണം നിര്‍ത്തുക.
|
അല്‍മവാസി, ദേര്‍ അലബലാ, ഗസാ സിറ്റി എന്നിവിടങ്ങളിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിശ്ചിത ഇടവേളകളില്‍ ആക്രമണം നിര്‍ത്തുക. യുഎന്നുമായും മറ്റ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായു ഏകോപിച്ചാണ് ഈ തീരുമാനമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
സഹായ വിതരണത്തിന് വേണ്ടി ‘സുരക്ഷിത പാതകള്‍’ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. ഈ റൂട്ടുകള്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിന് നിശ്ചിത സമയങ്ങളില്‍ സുരക്ഷിതമായിരിക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


