26
Jul 2025
Thu
26 Jul 2025 Thu
K Surendran

കേരളത്തില്‍ ക്രിസ്തുമത വിഭാഗം വ്യാപക മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് സൂചിപ്പിച്ച് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വിഷയത്തില്‍ രോഷാകുലരായ ക്രിസ്ത്യന്‍ വിഭാഗത്തെ ഏത് വിധേനയും അനുനയിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ വെടിപൊട്ടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള കെ സുരേന്ദ്രന്റെ വിമര്‍ശനം ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കും. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും കേരളത്തില്‍ പര്‍വതീകരിക്കപ്പെടുകയാണെന്ന് ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ വിഷയത്തിലുള്ള പ്രതിഷേധത്തെ സൂചിപ്പിച്ച് കെ സുരേന്ദ്രന്‍ പറയുന്നു.

കേരളത്തില്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ പോലും ജയിച്ചു വരുന്നത് യഥാര്‍ത്ഥ പട്ടിക ജാതിക്കാരല്ല, മറിച്ച് പരിവര്‍ത്തിത ക്രൈസ്തവരാണെന്നും സുരേന്ദ്രന്‍ ആക്ഷേപിക്കുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെയും പി കെ ബിജുവിന്റെയും ഫോട്ടോകള്‍ പങ്കു വച്ചുകൊണ്ടാണ് ഈ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഛത്തീസ്ഗഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. മോദി സര്‍ക്കാര്‍ വന്നതിനുശേഷം ഇത്തരം സംഭവങ്ങള്‍ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും പര്‍വ്വതീകരിക്കപ്പെടുന്ന കേരളത്തില്‍ എല്ലാവരും ബോധപൂര്‍വ്വം വിസ്മരിക്കുന്ന സത്യം ഇതാണ്. പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ പോലും കേരളത്തില്‍ ജയിച്ചുവരാനുള്ള അവസരം യഥാര്‍ത്ഥ പട്ടികജാതിക്കാര്‍ക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാര്‍മാത്രം…

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക