കൊല്ലം: കൊല്ലത്ത് ജോലിക്കു നിന്ന വീട്ടില്‍ക്കയറി ഭാര്യയെ യുവാവ് കുത്തിക്കൊന്നു. അഞ്ചാലുംമൂട്ടില്‍ കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് ഭാര്യ രേവതി(36) യെ കുത്തിക്കൊലപ്പെടുത്തിയത്.
|
അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷന്‍ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മന്‍സിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മന്‍സിലിലുള്ള വയോധികനായ പുരുഷനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്നത്.
വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ജിനു, ഭാര്യ രേവതിയുമായി വഴക്കുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ രേവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ്ചെയ്തു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Husband arrested after stabbing wife to death at her workplace in Kollam


