പത്തനംതിട്ട പുല്ലാട് സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭാര്യാ പിതാവും അദ്ദേഹത്തിന്റെ സഹോദരിയും കുത്തേറ്റ് ചികില്‍സയിലാണ്. ശാരിമോള്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമണശേഷം ഒളിവില്‍പോയ ശാരിയുടെ ഭര്‍ത്താവ് ജയകുമാറിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവരാണ് പരിക്കുകളോടെ ചികില്‍സയില്‍ തുടരുന്നത്. ശനി രാത്രിയാണ് കേസിനാസ്പദമായ സംഭവം.
|
സംശയരോഗിയായ ജയകുമാര്‍ ശാരിയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതുസംബന്ധിച്ച് ശാരിമോള്‍ പലതവണ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി പക്ഷെ പ്രശ്‌നം വഷളാകുകയും ജയകുമാര്‍ ഭാര്യ ശാരിയേയും തടയാന്‍ ശ്രമിച്ച ശാരിയുടെ അച്ഛന്‍ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധമണി എന്നിവരെ ആക്രമിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





