23
Aug 2025
Wed
23 Aug 2025 Wed
Case filed against Palakkad youth who killed cat, cut it into pieces and shared footage on Instagram

പാലക്കാട്: റിച്ച് കിട്ടാനായി പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ചെയ്ത പാലക്കാട്ടെ യുവാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു പ്രകാരമാമ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദൃശ്യങ്ങളായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോറിയുടെ ഡ്രൈവര്‍ ക്യാബിനില്‍ വച്ച് പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് ആദ്യ സ്റ്റോറി. പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍തിരിച്ച് വച്ചിരിക്കുന്നതാണ് രണ്ടാമത്തേതായി ഷജീര്‍ പോസ്റ്റ് ചെയ്തത്. ദുഃഖകരമായ പശ്ചാത്തല സംഗീതം (Sad BGM) ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇതിനെക്കുറിച്ച് സുഹൃത്തുക്കള്‍ ഷജീറിനോട് ചോദിച്ചപ്പോള്‍ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. ലോറിയുടെ ക്യാബിനില്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എവിടെ വച്ചാണ് ഈ ക്രൂരത ചെയ്തതെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.